Tuesday, August 31, 2010

എന്റെ ശിവഗിരി തീർത്ഥാടനവും ശിവഗിരിയാത്രകളും.




വളരെ ചെറുപ്പത്തിൽ ശബരിമലയ്ക്കു തീർത്ഥയാത്രപോയിട്ടുണ്ട്. ആ യാത്രയിലെ കാര്യങ്ങൾ ഒന്നും തന്നെ ശരിക്കു് ഓർമ്മയില്ല. അതു സ്വയം തോന്നിപ്പോയതാണോ അതോ മാതാപിതാക്കളൊ മറ്റുബന്ധുക്കളോ പറഞ്ഞിട്ടു പോയതാണൊ? അതും ഓർക്കുന്നില്ല. കാൽനടയായിട്ടാണു  പോയതെന്നും, മാതുലന്മാരിൽ ഒരാളോടൊപ്പമാണു പോയത് എന്നും പ്രയാസങ്ങൾ പലതും ഉണ്ടായിരിന്നു എങ്കിലും അവയെ എല്ലാം മറികടന്നു തീർത്ഥാടനം നടത്തി തിരിച്ചെത്തി എന്നും ഓർക്കുന്നു.

എന്നാൽ ചെറുപ്പം മുതൽക്കേ ചിലയിടങ്ങളിൽ തീർത്ഥയാത്രപോകണം എന്നുണ്ടായിരിന്നു. അതിലൊന്നായിരിന്നു ശിവഗിരി തീർത്ഥാടനം. ശിവഗിരി തീർത്ഥാടനവുമായി എനിക്കു വളരെ ഗാഢമായ ബന്ധമാണുള്ളതു്. എന്നെ  ശിവഗിരി തീർത്ഥാടനവുമായി ബന്ധിക്കുന്ന  ചരിത്രത്തെപ്പറ്റി അല്പം വിശദീകരിക്കട്ടെ.

ആദ്യതീർത്ഥാടനം നടത്തിയാ അഞ്ചു പേരിൽ ഒരാൾ എന്‍റെ  അമ്മയുടെ ഏറ്റവും മൂത്ത സഹോദരനും, ഒരാൾ അമ്മയുടെ അമ്മയുടെ സഹോദരീ പുത്രനും ആയിരിന്നു. മറ്റുള്ള മൂന്നാളും വളരെ അടുത്തബന്ധുക്കളും. എന്നാൽ അതിലും കൂടുതൽ ബന്ധം ആ ആദ്യതീർത്ഥാടകസംഘത്തിലെ ഒരംഗം ആകാൻ ആഗ്രഹിച്ച, എന്നാൽ അന്നു പതിന്നാലു വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടി ആയതിനാൽ, ആ യാത്രയിൽ നിന്നും പിന്മാറേണ്ടിവന്ന; പിന്മാറി എങ്കിലും പോയ ആ അഞ്ചു മഞ്ഞക്കിളികൾക്കും, അവരെ മഞ്ഞക്കിളികളാക്കാനുള്ള തുണിക്കു് മഞ്ഞമുക്കി കൊടുക്കുക സഹിതം തീർത്ഥാടനത്തിനുള്ള തയ്യാറെടുപ്പിനു വേണ്ട എല്ലാം ഒരുക്കിക്കൊടുത്തു തൃപ്തയാകേണ്ടി വന്ന മഹതിയിൽക്കൂടിയാണു് എനിക്കു് തീർത്ഥാടനവുമായുള്ള ആ ബന്ധം. ആ മഹതി, അയത്തിൽ ഇടയിലക്കെഴുക്കേതിൽ കുഞ്ഞുപെണ്ണമ്മയുടെയും മൂലൂർ കേശവന്‍റെയും മകളും, ആദ്യതീർത്ഥാടകരിലെ  ഒരു അംഗം ആയിരുന്ന എം കെ രാഘവന്‍റെ  സഹോദരിയും എന്‍റെ  മാതാവുമായ അയത്തിൽ ഇടയിലക്കെഴുക്കേതിൽ എന്നവീട്ടിലെ ലക്ഷ്മികുട്ടിയമ്മയായിരുന്നു. ആദ്യ തീർത്ഥാടനത്തിനു പോകാൻ സാധിക്കാഞ്ഞതിനെ പുരുഷമേധാവിത്ത്വമായോ, സ്ത്രീയുടെ അടിമത്ത്വമായോ എന്‍റെ  അമ്മ ഒരിക്കലും കണ്ടിരുന്നില്ല എന്നിവിടെ  ഓർമ്മിപ്പിക്കട്ടെ. മറിച്ചു തന്‍റെ  സഹോദരന്മാർക്കും മാതുലന്മാർക്കും തന്നോടുള്ള സ്നേഹത്തിന്‍റെയും തന്‍റെ  രക്ഷയ്ക്കും നല്ലഭാവിക്കും അവർ നല്കിയിരുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്നും ഉടലെടുത്ത അഭിമാനവും ആയിരിന്നു അമ്മ എന്നും എടുത്തുകാട്ടിയിരുന്നത്.

പിന്നീട് അമ്മ പലതവണ ശിവഗിരിതീർത്ഥാടനത്തിനു പോകുകയുണ്ടായി. അമ്മയോടൊപ്പം ഒന്നിലധികം തവണ ശിവഗിരിതീർത്ഥാടനത്തിനു പോകാനുള്ള അനുഗ്രഹം എനുക്കും ലഭിച്ചു. അച്ഛനോടൊപ്പവും മൂന്നളും ഒന്നിച്ചും പോയി. എന്നാൽ അന്നൊന്നും ഒരു പടം എടുക്കുകയുണ്ടായില്ല. അതിനുള്ള ഉപകരണം ഇല്ലായിരുന്നതുതന്നെ കാരണം. വർഷങ്ങൾക്കുശേഷം തീർത്ഥാടന സമയത്തല്ലാതെ പലപ്പോഴും പോയിട്ടുണ്ട്. അങ്ങനെ പോയ അവസരങ്ങളിലെടുത്ത പടങ്ങളിൽ ചിലതും ശിവഗിരിതീർത്ഥാടനത്തെപ്പറ്റിയുള്ള ചില വിയവരങ്ങളും അവയുമായി ബന്ധപ്പെട്ട മറ്റുചില ചിത്രങ്ങളും ആണിവ.


സരസകവി മൂലൂർ പത്മനാഭപ്പണിക്കർ - ശിവഗിരിതീർത്ഥാടനത്തിന്‍റെ  ഉപജ്ഞാതാവ്. ഇദ്ദേഹത്തിന്‍റെ  നേതൃത്ത്വത്തിൽ ആണു ഗുരുദേവനോട് തീർത്ഥാടനം തുടങ്ങുവാൻ ആനുവാദം വാങ്ങാൻ പോകാനിരുന്നത്. എന്നാൽ അതേ സമയത്തുതന്നെ ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ പോകേണ്ടിവന്നതിനാൽ മകന്‍റെ  ഭാര്യാപിതാവും സ്നേഹിതനും സഹപ്രവർത്തകനും ആയ ശ്രീ കിട്ടൻ റൈട്ടരും വല്ലഭശേരി ഗോവിന്ദൻ വൈദ്യരും കൂടി ആ ചുമതല നിർവഹിക്കുകയായിരുന്നു. മൂലൂർ പത്മനാഭപ്പണിക്കർ ചോദിക്കേണ്ട കാര്യങ്ങൾ അക്കമിട്ട് എഴുതികൊടുത്തുവിടുകയും ആണുണ്ടായതു്. അങ്ങനെയാണു് അനുവാദത്തിനായി കിട്ടൻ റൈട്ടറും വല്ലഭശേരി ഗോവിന്ദൻ വൈദ്യരും കൂടി ചേർന്ന് ഗുരുവിനോടപേക്ഷിച്ചതും ഗുരുദേവൻ അനുവദിച്ചതും.
 

അയത്തിൽ ഇലവുംതിട്ടയിലുള്ള സരസകവിയുടെ ഗ്രഹം, ഇപ്പോൾ മൂലൂർ സ്മാരകമാക്കിയിരിക്കുന്ന മൂലൂരിന്‍റെ  ഭവനം; 1982ൽ എടുത്തചിത്രം.
 


സരസകവിയുടെ ഗ്രഹം, ഇപ്പോൾ മൂലൂർ സ്മാരകമാക്കിയിരിക്കുന്ന മൂലൂരിന്‍റെ  ഭവനത്തിന്‍റെ  മറ്റൊരു ദൃശ്യം - 1982ൽ എടുത്ത മറ്റൊരു ചിത്രം.

മൂലൂർ സ്മാരകം. 2012ൽ എടുത്ത ചിത്രം.

ആദ്യതീർത്ഥാടനത്തിലെ ഒരു അംഗം, ഞങ്ങളെല്ലാം സ്വാമിയമ്മാവൻ എന്നു സംബോധനചെയ്തിരുന്ന  ശ്രീ ദിവാകരപ്പണിക്കർ. ഇദ്ദേഹം സരസകവിയുടെ പുത്രനായിരിന്നു.


അയത്തിൽ ഇടയിലക്കെഴുക്കേതിൽ വീട്ടിലെ മൂലൂർ കെ. രാഘവൻ, ആദ്യതീർത്ഥാടകരിൽ ഒരാൾ.  ന്‍റെ  മാതുലൻ.

ശ്രീ പി കെ കേശവൻ,  ആദ്യ തീർത്ഥാടകരിലെ മറ്റൊരംഗം.


അയത്തിൽ മേലേപ്പുറത്തൂട്ട് വീട്ടിലെ  ശ്രീ പി വി രാഘവൻ, ആദ്യതീർത്ഥാടകരിലെ മറ്റൊരംഗം.


ശ്രീ കെ എസ്സ് ശങ്കുണ്ണി.  ആദ്യതീർത്ഥാടകരിലെ മറ്റൊരംഗം.
മൂലൂരിന്‍റെ  അനന്തിരവളുടെ മകൻ.
 


ആദ്യതീർത്ഥാടകരുടെ ശരിയായ ചിത്രങ്ങൾ പല അവസരങ്ങളിലായി എടുത്തവ ഒന്നിച്ചു ചേർത്തതാണു് ഈ ചിത്രം. 1965ൽ പ്രസിദ്ധീകരിച്ച ആദ്യ തീർത്ഥാടനത്തെക്കുറിച്ചുള്ള ഒരു ഗ്രന്ധത്തിൽ നിന്നു എടുത്തതാണീ പടങ്ങൾ.
 


അയത്തിൽ ഇടയിലക്കെഴുക്കേതിൽ കുഞ്ഞുപെണ്ണമ്മയുടെയും മൂലൂർ കേശവന്‍റെ യും മകളും, ശ്രീ എം കെ രാഘവന്‍റെ  സഹോദരിയും ആയ ഇടയിലക്കെഴുക്കേതിൽ ലക്ഷ്മികുട്ടിയമ്മ. ആദ്യതീർത്ഥാടകർ അൻചാൾക്കും യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു് കൊടുത്തതു് ലക്ഷ്മിക്കുട്ടിയമ്മ ആയിരിന്നു.


ലേഖകൻ ഗുരുദേവ സമാധി മന്ദിരത്തിനു മുമ്പിൽ. 1982 ൽ എടുത്ത ചിത്രം. എതിനുമുമ്പ് ചില ചിത്രങ്ങൾ എടുത്തിരിന്നു എങ്കിലും അവ നഷ്ടപ്പെട്ടു.


സമാധിമന്ദിരത്തിന്‍റെ  ഒരു ദൂരക്കാഴ്ച്ച.


സമാധിമന്ദിരത്തിന്‍റെ  മറ്റൊരു ദൂരക്കാഴ്ച്ച.
 


സമാധിമന്ദിരത്തിന്‍റെ  വേറൊരു ചിത്രം.
 


സമാധിമന്ദിരത്തിന്‍റെ  വേറൊരു ചിത്രം.
 


സമാധിമന്ദിരത്തിന്‍റെ  മറ്റൊരു ദൂരക്കാഴ്ച്ച, കുറച്ചുകൂടി അടുത്തു നിന്ന് എടുത്ത ഒരു ചിത്രം.
 


സമാധിമന്ദിരത്തിന്‍റെ  മറ്റൊരു ദൂരക്കാഴ്ച്ച, കുറച്ചും കൂടി അടുത്ത ഒന്ന്.


സമാധിമന്ദിരത്തിന്‍റെ  മുകൾ ഭാഗം മാത്രം കുറച്ചുകൂടി അടുത്ത ഒരു ദൂരക്കാഴ്ച്ച.
 

സമാധിമന്ദിരത്തിന്‍റെ  മുകൾ ഭാഗം മാത്രം കുറച്ചുകൂടി അടുത്ത ഒരു ദൂരക്കാഴ്ച്ച.


സമാധിമന്ദിരത്തിന്‍റെ  മുകൾ ഭാഗം മാത്രം. 1982ൽ എടുത്തതാണീ ചിത്രം.

സമാധിമന്ദിരത്തിന്‍റെ  മുകൾ ഭാഗം മാത്രം മരങ്ങൾക്കിടയില്ക്കൂടി.

സമാധിമന്ദിരത്തിന്‍റെ  മുകൾ ഭാഗം മാത്രം കുറച്ചുകൂടി അടുത്ത ഒരു ചിത്രം. ഈ ചിത്രവും1982ൽ എടുത്തതാണു്.

1982 ൽ സമാധിമന്ദിരത്തിനടുത്തു നിന്ന് എടുത്ത ചിത്രം.  നേരത്തെ എടുത്ത ചില ചിത്രങ്ങൾ നഷ്ടപ്പെട്ടു.

1982 ൽ എടുത്ത  സമാധിമന്ദിരത്തിന്‍റെ  മറ്റൊരു ചിത്രം.


സമാധിമന്ദിരം വളരെ അടുത്തുനിന്നെടുത്ത ഒരു ചിത്രം.
 

സമാധിമന്ദിരത്തിനുള്ളിലെ പ്രതിഷ്ട.
 


028, 029, 030, 031 സമാധിമന്ദിരത്തിന്‍റെ  ചുറ്റുമതിൽ.
 


028, 029, 030, 031 സമാധിമന്ദിരത്തിന്‍റെ  ചുറ്റുമതിൽ.
 

028, 029, 030, 031 സമാധിമന്ദിരത്തിന്‍റെ  ചുറ്റുമതിൽ.
 

028, 029, 030, 031 സമാധിമന്ദിരത്തിന്‍റെ  ചുറ്റുമതിൽ.
 
സമാധിമന്ദിരം വളരെ അടുത്തുനിന്നെടുത്ത മറ്റൊരു ചിത്രം.


സമാധിമന്ദിരത്തിൽ നിന്നും താഴേയ്ക്കു വരുമ്പോൾ കാണുന്ന ഒരു കാഴ്ച്ച.
 

സമാധിമന്ദിരത്തിൽ നിന്നും താഴേയ്ക്കു വരുമ്പോൾ കാണുന്ന ഒരു കാഴ്ച്ച.
 

ഗുരുദേവൻ ഉപയോഗിച്ച റിക്ഷ. ഇത് 1982ൽ എടുത്ത ചിത്രം.

ഗുരുദേവൻ ഉപയോഗിച്ച കട്ടിൽ.

സമാധിമന്ദിരത്തിൽ നിന്നും താഴേയ്ക്കു വരുമ്പോൾ കാണുന്ന ഒരു കാഴ്ച്ച.

സമാധിമന്ദിരത്തിൽ നിന്നും താഴേയ്ക്കു വരുമ്പോൾ കാണുന്ന  മറ്റൊരു കാഴ്ച്ച. വളരെ പഴയ ഒരു ചിത്രം.


സമാധിമന്ദിരത്തിൽ നിന്നും താഴേയ്ക്കു വരുമ്പോൾ കാണുന്ന  മറ്റൊരു കാഴ്ച്ച. വളരെ പഴയ ഒരു ചിത്രം.
 


1982ൽ സമാധി മന്ദിരത്തിൽ നിന്നും മടക്കയാത്രയിൽ ദൂരെ നിന്നും എടുത്ത സമാധി മന്ദിരത്തിന്‍റെ  ഒരു ചിത്രം.
 

1982ൽ സമാധി മന്ദിരത്തിൽ നിന്നും പോരും വഴി ദൂരെ നിന്നും എടുത്ത സമാധി മന്ദിരത്തിന്‍റെ  മറ്റൊരു ചിത്രം.
 


സമാധിമന്ദിരത്തിന്‍റെ  ഒരു ദൂരക്കാഴ്ച്ച.
 


ഇനിയും സമാധിമന്ദിരത്തിന്‍റെ  മറ്റൊരു ദൂരക്കാഴ്ച്ച കൂടി.
 


ഇനിയും സമാധിമന്ദിരത്തിന്‍റെ  മറ്റൊരു ദൂരക്കാഴ്ച്ച കുറച്ചും കൂടി അകലെ നിന്നും ഉള്ളത്.
 


ഇനിയും സമാധിമന്ദിരത്തിന്‍റെ  മറ്റൊരു ദൂരക്കാഴ്ച്ച കുറച്ചും കൂടി അകലെ നിന്നും.
 

ആദ്യ തീർത്ഥാടകർക്കു ലഭിച്ച സാക്ഷിപത്രം പകത്തി എഴുതിയത്.

തീർത്ഥാടനവും അയത്തിൽ മൂലൂർ കുടുംബങ്ങളും തമ്മിലുള്ള ബന്ധം.


ശിവഗിരി തീർത്ഥാടകർ ചെമ്പഴന്തിയിലും പോകാനുള്ള തീരുമാനവും അങ്ങനെ പോയ ആദ്യതീർത്ഥാടകരും.
 

ശിവഗിരിയിലെ ഗുരുദേവപ്രതിഷ്ട. 2013ലെ ചിത്രം.
 


ലേഖകൻ മൂലൂർസ്മാരകത്തിൽ 2014 മാർച്ചിൽ പണിതീർത്ത തീർത്ഥാടന പ്രഭവനികേതനത്തിനു മുമ്പിൽ.
 


ലേഖകൻ തീർത്ഥാടന പ്രഭവനികേതനത്തിനു മുമ്പിൽ, വേറൊരു ദൃശ്യം.
 

തീർത്ഥാടന പ്രഭവനികേതനം, വളരെ അടുത്ത ഒരു കാഴ്ച്ച.
 


തീർത്ഥാടന പ്രഭവനികേതനത്തിന്‍റെ  ഉതഘാടനഫലകം.
 

തീർത്ഥാടന പ്രഭവനികേതനം, മറ്റൊരു ദൃശ്യം.


തീർത്ഥാടന പ്രഭവനികേതനത്തിന്‍റെ  ഉതഘാടനം.
 


തീർത്ഥാടന പ്രഭവനികേതനം, സരസകവി മൂലൂർ സ്മാരകം, ഇലവുംതിട്ട.
 


തീർത്ഥാടന പ്രഭവനികേതനം, സരസകവി മൂലൂർ സ്മാരകം, ഇലവുംതിട്ട.
 


തീർത്ഥാടനത്തിനായി കൊണ്ടുപോകുന്ന ഗുരുദേവന്‍റെ  വിഗ്രഹം.
 

മൂലൂരിന്‍റെ  സഹധർമ്മിണി.
 


സരസകവി മൂലൂർ പത്മനാഭപ്പണിക്കർ.
 

ഗുരുദേവനും ആദ്യ തീർത്ഥാടകരുംപോസ്റ്റർ.
 

മൂലൂരിന്‍റെ  സ്നേഹിതൻ കേരളവർമ്മ.
 

6 comments:

  1. തലക്കെട്ട് ഞാനും തീര്ദ്ധാടനവും എന്നത് ഞാനും തീര്ത്ഥാടനവും എന്നാക്കിയാല്‍ നന്നായിരിക്കും .
    വളരെ നല്ല പ്രയത്നം പണിക്കര്ജി... അഭിനന്ദനങ്ങള്...
    ചന്ദ്രശേഖരന്

    ReplyDelete
  2. Very good presentation. Lots of hard work behind this. Best wishes.
    Regards
    vg

    ReplyDelete
  3. Very nice. Congratulations! Keep it up... Jayasree Menon

    ReplyDelete
  4. The pictures are carrying more than any words can convey. Old memories are golden, especially when it is about the pilgrimages. I get temple visit updates from one Mr. Raju. He is doing a great service by blogging all such visits. Good work Panicker Ji.

    ReplyDelete